---
title: "#chemanchery | 92.45 കോടി രൂപയുടെ പദ്ധതി, 8500 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം; ജല ജീവന്‍ മിഷന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു "
english_title: "92.45 crore project, drinking water for around 8500 families; Jala Jeevan Mission inaugurated the work"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140030/9245-crore-project-drinking-water-for-around-8500-families-jala-jeevan-mission-inaugurated-the-work"
published_at: "2023-08-18T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df7af4966ba_jalgeevan_Lg.jpg"
keywords: []
---

# #chemanchery | 92.45 കോടി രൂപയുടെ പദ്ധതി, 8500 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം; ജല ജീവന്‍ മിഷന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജല ജീവന്‍ മിഷന്‍ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ നിന്ന് 92.45 കോടി രൂപയാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി ലഭിച്ചത്. കേന്ദ്ര സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റിയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്.

## Article Content

**ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജല ജീവന്‍ മിഷന്‍ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ നിന്ന് 92.45 കോടി രൂപയാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി ലഭിച്ചത്. കേന്ദ്ര സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റിയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്.

പഞ്ചായത്തിലെ 8500 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ജില്ല പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഷീല, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു,

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അബ്ദുള്‍ ഹാരിസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അരുണ്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിധരായി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അനില്‍കുമാര്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ സജിത ഷെറി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140030/9245-crore-project-drinking-water-for-around-8500-families-jala-jeevan-mission-inaugurated-the-work)