---
title: "#chemanchery | ചേമഞ്ചേരിയില്‍ വിജയപഥം; പ്രതിഭകളെ ആദരിക്കല്‍ നാളെ "
english_title: "Vijaypatham in Chemancherry; Honoring talent on tomorrow"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140021/vijaypatham-in-chemancherry-honoring-talent-on-tomorrow"
published_at: "2023-08-18T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df72ce03daf_chemanchery_gramapanchayath_LG.jpg"
keywords: []
---

# #chemanchery | ചേമഞ്ചേരിയില്‍ വിജയപഥം; പ്രതിഭകളെ ആദരിക്കല്‍ നാളെ 

> **Lead Summary:** **ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിക്കല്‍ പരിപാടി 'വിജയപഥം' നാളെ( ആഗസ്റ്റ് 19) നടക്കും. വൈകീട്ട് നാല് മണിക്ക് പൂക്കാട് ആരഭി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

**ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിക്കല്‍ പരിപാടി 'വിജയപഥം' നാളെ( ആഗസ്റ്റ് 19) നടക്കും. വൈകീട്ട് നാല് മണിക്ക് പൂക്കാട് ആരഭി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ചേമഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിക്കും. വിവിധ പുരസ്‌കാരങ്ങള്‍ നേടിയ പ്രതിഭകളെയും, എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെയും ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസന്‍ മാസ്റ്ററേയും ചടങ്ങില്‍ ആദരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഷീല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാര്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140021/vijaypatham-in-chemancherry-honoring-talent-on-tomorrow)