---
title: "#koyilany |  പോലീസും ആര്‍ടിഒയും പരിശോധിച്ച ശേഷമേ വാഹനങ്ങള്‍ നിരത്തിലിറക്കുകയുള്ളു; വാക്ക് നല്‍കി വഗാഡ് "
english_title: "Vehicles will be put on the road only after checking by the police and RTO"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139981/vehicles-will-be-put-on-the-road-only-after-checking-by-the-police-and-rto"
published_at: "2023-08-18T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df4cd29c9db_dyfi_logo.jpg"
keywords: []
---

# #koyilany |  പോലീസും ആര്‍ടിഒയും പരിശോധിച്ച ശേഷമേ വാഹനങ്ങള്‍ നിരത്തിലിറക്കുകയുള്ളു; വാക്ക് നല്‍കി വഗാഡ് 

> **Lead Summary:** **കൊയിലാണ്ടി : **സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ ഇനി റോഡിലിറങ്ങുകയുള്ളുവെന്ന് കമ്പനി അധികൃതര്‍.കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വാഹനത്തിന്റെ ടയര്‍ ഊരി തെറിച്ച് വയോധിക മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത് .

## Article Content

**കൊയിലാണ്ടി : **സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ ഇനി റോഡിലിറങ്ങുകയുള്ളുവെന്ന് കമ്പനി അധികൃതര്‍.കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വാഹനത്തിന്റെ ടയര്‍ ഊരി തെറിച്ച് വയോധിക മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത് .

പോലീസും ആര്‍ടിഒയും പരിശോധിച്ച് ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ മാത്രമേ റോഡില്‍ ഇറക്കുകയുള്ളു.വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഉറപ്പു വരുത്തുകയും ലഹരി ഉപയോഗിക്കുന്നില്ല എന്ന്് ഉറപ്പ് വരുത്തുകയും ചെയ്യും. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് നഷ്ട്ട പരിഹാരം നല്‍കുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ എന്ന്, എപ്പോള്‍, എത്ര രൂപ എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. നിയമവും നിയന്ത്രണങ്ങളും പാലിക്കാതെയുള്ള വഗാഡിന്റെ വാഹനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വ്യാഴാഴ്ച ദേശീയ പാതയില്‍ പ്രവര്‍ത്തകര്‍ വഗാഡിന്റെ വാഹനങ്ങള്‍ ഉപരോധിച്ചത്.തീരുമാനങ്ങള്‍ പാലിക്കാതിരുന്നാല്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഇനിയും നടത്തുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജന പ്രതിനിധികള്‍ ,ആര്‍ടിഒ , പോലീസ് അധികാരികള്‍ അധാനി ഗ്രൂപ്പ് പ്രതിനിധികള്‍ വഗാഡ് ഗ്രൂപ്പ് പ്രതിനിധികള്‍ സിപിഎം ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍,ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി ബബീഷ്, ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ്, ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, കെ ടി സിജേഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139981/vehicles-will-be-put-on-the-road-only-after-checking-by-the-police-and-rto)