---
title: "#BRC | ഷഹബാസ് അലിയ്ക്ക് ഇനി ക്ലാസ് റൂം അനുഭവം  വീട്ടിലറിയാം"
english_title: "Meladi BRC set up a virtual classroom"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139924/meladi-brc-set-up-a-virtual-classroom"
published_at: "2023-08-18T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df237e7b44a_BRC.jpg"
keywords: []
---

# #BRC | ഷഹബാസ് അലിയ്ക്ക് ഇനി ക്ലാസ് റൂം അനുഭവം  വീട്ടിലറിയാം

> **Lead Summary:** **മേപ്പയ്യൂര്‍ :** ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍കള്‍ക്ക് വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ വൈവിധ്യമാര്‍ന്ന പരിപാടിയാണ് വെര്‍ച്വല്‍ ക്ലാസ് റൂം. വി.ഇ.എം എ.യു.പി സ്‌കൂളിലെ ഷഹബാസ് അലിയ്ക്ക് ഇനി ക്ലാസ് റൂമില്‍ നടക്കുന്നതെല്ലാം വീട്ടിലിരുന്ന് കാണുകയും കേള്‍ക്കുകയും ചെയ്യാം.

## Article Content

**മേപ്പയ്യൂര്‍ :** ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍കള്‍ക്ക് വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ വൈവിധ്യമാര്‍ന്ന പരിപാടിയാണ് വെര്‍ച്വല്‍ ക്ലാസ് റൂം. വി.ഇ.എം എ.യു.പി സ്‌കൂളിലെ ഷഹബാസ് അലിയ്ക്ക് ഇനി ക്ലാസ് റൂമില്‍ നടക്കുന്നതെല്ലാം വീട്ടിലിരുന്ന് കാണുകയും കേള്‍ക്കുകയും ചെയ്യാം.

സമഗ്ര ശിക്ഷ കേരള മേലടി ബി ആര്‍ സി അനുവദിച്ച തുകയിലൂടെയാണ് വെര്‍ച്വല്‍ ക്ലാസ് റൂം യാഥാര്‍ത്ഥ്യമായത്. വി ഇ എം യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് അലി യുടെ വീട്ടില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ ടി രാജന്‍ നിര്‍വഹിച്ചു. 

മേലടി ബിപിസി അനുരാജ് വരിക്കാലില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിആര്‍സി ട്രെയ്‌നര്‍ മാരായ എം.കെ രാഹുല്‍, പി. അനീഷ്, സ്‌കൂള്‍ എച്ച് എം, എം. കെ  രതീഷ് ബാബു , പിടിഎ പ്രസിഡണ്ട് വി.പി  ബിജു, നാസിബ് , സനി, അഭിജിത്ത് എ, ദൃശ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ രജിത നന്ദി പറിഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139924/meladi-brc-set-up-a-virtual-classroom)