---
title: "#koyilandy | കടല്‍ - കടലിന്റെ മക്കള്‍ക്ക് സംസ്ഥാന പദയാത്ര സെപ്റ്റംബര്‍ 22 ന് കൊയിലാണ്ടിയില്‍ "
english_title: "State Padayatra on September 22 at Koilandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139871/state-padayatra-on-september-22-at-koilandi"
published_at: "2023-08-18T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df063c19348_MALSYATHOZHILALI.JPG"
keywords: []
---

# #koyilandy | കടല്‍ - കടലിന്റെ മക്കള്‍ക്ക് സംസ്ഥാന പദയാത്ര സെപ്റ്റംബര്‍ 22 ന് കൊയിലാണ്ടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി : **കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കിയ കടല്‍ ധാതുലവണ നിയമം വഴി മത്സ്യതൊഴിലാളികളെ കടലില്‍ നിന്നും ആട്ടിയോടിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും കുത്തകകള്‍ക്ക് കടല്‍ വിട്ടു കൊടുക്കുന്നതില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റ് പിന്‍മാറണമെന്ന് ഏരിയാതല മത്സ്യതൊഴിലാളി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഇതിനായി നടത്തുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ചിത്തരഞ്ജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കടല്‍ - കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യം വെച്ച് നടത്തുന്ന സംസ്ഥാന തല പദയാത്രക്ക് സെപ്റ്റംബര്‍ 22 ന് കൊയിലാണ്ടിയിലെ 3 കേന്ദ്രങ്ങളിലും (അരയന്‍കാവ്, ഹാര്‍ബര്‍ കാപ്പാട്) വന്‍ സ്വീകരണം നല്‍കാനും പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ഏരിയാ പ്രവര്‍ത്തക യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി ദാമോദരന്‍ അദ്ധ്യക്ഷ്യത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എം സുനിലേശന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു. എ.പി സുരേഷ് നന്ദിയും പറഞ്ഞു.

## Article Content

**കൊയിലാണ്ടി : **കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കിയ കടല്‍ ധാതുലവണ നിയമം വഴി മത്സ്യതൊഴിലാളികളെ കടലില്‍ നിന്നും ആട്ടിയോടിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും കുത്തകകള്‍ക്ക് കടല്‍ വിട്ടു കൊടുക്കുന്നതില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റ് പിന്‍മാറണമെന്ന് ഏരിയാതല മത്സ്യതൊഴിലാളി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഇതിനായി നടത്തുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ചിത്തരഞ്ജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കടല്‍ - കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യം വെച്ച് നടത്തുന്ന സംസ്ഥാന തല പദയാത്രക്ക് സെപ്റ്റംബര്‍ 22 ന് കൊയിലാണ്ടിയിലെ 3 കേന്ദ്രങ്ങളിലും (അരയന്‍കാവ്, ഹാര്‍ബര്‍ കാപ്പാട്) വന്‍ സ്വീകരണം നല്‍കാനും പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ഏരിയാ പ്രവര്‍ത്തക യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി ദാമോദരന്‍ അദ്ധ്യക്ഷ്യത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എം സുനിലേശന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു. എ.പി സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139871/state-padayatra-on-september-22-at-koilandi)