---
title: "#koyilandy | കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സഹായവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍"
english_title: " NSS volunteers to help the Swathanam Palliative Care Unit of the Koyilady Municipality"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139668/nss-volunteers-to-help-the-swathanam-palliative-care-unit-of-the-koyilady-municipality"
published_at: "2023-08-17T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddddaa2f775_64d32715e1d41_santhanam_LG_(1).jfif"
keywords: []
---

# #koyilandy | കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സഹായവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് എയര്‍ ബെഡ്, സൈഡ്‌റെയില്‍ കട്ടില്‍ എന്നിവ കൈമാറി. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹായവുമായി എത്തിയത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് എയര്‍ ബെഡ്, സൈഡ്‌റെയില്‍ കട്ടില്‍ എന്നിവ കൈമാറി. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹായവുമായി എത്തിയത്.

എയര്‍ ബെഡ്, സൈഡ്‌റെയില്‍ കട്ടില്‍ എന്നിവ വളരെയധികം ആവശ്യമായി വന്നിരിക്കുന്ന അവസരത്തിലാണ് വിദ്യാര്‍ത്ഥികളുടെ സംഭാവനയായി ഇവ ലഭിച്ചതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് പറഞ്ഞു.

ചടങ്ങില്‍ ഇന്ദിര, ഡ്യൂട്ടി ഡോക്ടര്‍ സിന്ധു തെരേസ മാമച്ചന്‍, പാലിയേറ്റിവ് നേഴ്‌സുമാരായ കെ.പി. നൗഷിദ, എസ്.എസ്. അമൃത, മറ്റു വളണ്ടിയര്‍മാര്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ എന്‍.എസ്.എസ് ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139668/nss-volunteers-to-help-the-swathanam-palliative-care-unit-of-the-koyilady-municipality)