---
title: "#koyilandy | സീനിയര്‍ സിറ്റിസണ്‍ ഡേ ആഘോഷമാക്കി സീനിയര്‍ ചേംബര്‍ ഇന്റര്‍നേഷനല്‍ കൊയിലാണ്ടി"
english_title: "Senior Citizens Day was celebrated by Senior Chamber International"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139655/senior-citizens-day-was-celebrated-by-senior-chamber-international"
published_at: "2023-08-17T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddd40e667e8_senior_city.jpg"
keywords: []
---

# #koyilandy | സീനിയര്‍ സിറ്റിസണ്‍ ഡേ ആഘോഷമാക്കി സീനിയര്‍ ചേംബര്‍ ഇന്റര്‍നേഷനല്‍ കൊയിലാണ്ടി

> **Lead Summary:**  കൊയിലാണ്ടി: സീനിയര്‍ സിറ്റിസണ്‍ ഡേയുമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നേഷനല്‍ കൊയിലാണ്ടി. ലീജിയണ്‍ സീനിയര്‍ സിറ്റിസണ്‍ ദിനത്തില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ കൊയിലാണ്ടി മുന്‍കാല പ്രിന്‍സിപ്പാളും കൊയിലാണ്ടി ജേസിസ് മുന്‍ കാല പ്രസിഡന്റും സീനിയര്‍ ചേംബര്‍ സ്ഥാപക പ്രസിഡന്റ്, നാഷനല്‍ ജനറല്‍ സെക്രട്ടറി എന്നി മേഖലകളില്‍ പ്രവര്‍ത്തിച്ച കൊയിലാണ്ടി കനകാലയം കെ.പി. ജ്യോതി റാമിനാണ് ആദരവ് നല്‍കിയത്.

## Article Content

 കൊയിലാണ്ടി: സീനിയര്‍ സിറ്റിസണ്‍ ഡേയുമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നേഷനല്‍ കൊയിലാണ്ടി. ലീജിയണ്‍ സീനിയര്‍ സിറ്റിസണ്‍ ദിനത്തില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ കൊയിലാണ്ടി മുന്‍കാല പ്രിന്‍സിപ്പാളും കൊയിലാണ്ടി ജേസിസ് മുന്‍ കാല പ്രസിഡന്റും സീനിയര്‍ ചേംബര്‍ സ്ഥാപക പ്രസിഡന്റ്, നാഷനല്‍ ജനറല്‍ സെക്രട്ടറി എന്നി മേഖലകളില്‍ പ്രവര്‍ത്തിച്ച കൊയിലാണ്ടി കനകാലയം കെ.പി. ജ്യോതി റാമിനാണ് ആദരവ് നല്‍കിയത്.

പ്രസിഡന്റ് സി.കെ. ലാലു പൊന്നാട അണിയിച്ചു. യോഗത്തില്‍ നാഷനല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, മനോജ് വൈജയന്ത്, രവീന്ദന്‍ കോമത്ത്, അഡ്വ. ജതീഷ് ബാബു, പി.ഇ. സുകുമാര്‍, ഇ. ചന്ദ്രന്‍, സുചിത്ര ജ്യോതി റാം, ദേവ ലാലു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139655/senior-citizens-day-was-celebrated-by-senior-chamber-international)