---
title: "#Complaint |പേരാമ്പ്രയില്‍ ആറാം ക്ലാസ്സുകാരന് ചൂരല്‍ പ്രയോഗമെന്ന് പരാതി"
english_title: "Complaint of caning a 6th class student in Perampra"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139650/complaint-of-caning-a-6th-class-student-in-perampra"
published_at: "2023-08-17T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddd1bdd3400_64dc96393b4f4_1_achooral.jfif"
keywords: []
---

# #Complaint |പേരാമ്പ്രയില്‍ ആറാം ക്ലാസ്സുകാരന് ചൂരല്‍ പ്രയോഗമെന്ന് പരാതി

> **Lead Summary:** **പാലേരി: **വടക്കുമ്പാട് സ്‌കൂളില്‍ ആറാം ക്ലാസ്സുകാരന് ചൂരല്‍ പ്രയോഗമെന്ന് പരാതി. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പാലേരി വടക്കുമ്പാട് സ്‌കൂളിലെ പ്രണവ് സുരേന്ദ്രന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി.

## Article Content

**പാലേരി: **വടക്കുമ്പാട് സ്‌കൂളില്‍ ആറാം ക്ലാസ്സുകാരന് ചൂരല്‍ പ്രയോഗമെന്ന് പരാതി. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പാലേരി വടക്കുമ്പാട് സ്‌കൂളിലെ പ്രണവ് സുരേന്ദ്രന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി.

ചൂരല് കൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി ചീത്തവാക്ക് പറഞ്ഞതിനാണ് മര്‍ദ്ദനമെന്നാണ് വിവരം. കുട്ടിയെ അധ്യാപകന്‍ വലിച്ചിഴച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139650/complaint-of-caning-a-6th-class-student-in-perampra)