---
title: "#onam celebration | ഓണാഘോഷം; റെസിഡന്‍ഷ്യല്‍ കലോത്സവത്തിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Onam celebration; Applications are invited for the Residential Art Festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139636/onam-celebration-applications-are-invited-for-the-residential-art-festival"
published_at: "2023-08-17T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddcbcdebf19_onam_fest.jpg"
keywords: []
---

# #onam celebration | ഓണാഘോഷം; റെസിഡന്‍ഷ്യല്‍ കലോത്സവത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള റസിഡന്‍ഷ്യല്‍ കലോത്സവത്തിലേക്ക് 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മോഹിനിയാട്ടം, ഒപ്പന, തിരുവാതിരകളി, മാര്‍ഗംകളി, സിനിമാഗാനം (കരോക്കേ), നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, മിമിക്രി / മോണോആക്ട്, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), സംഘഗാനം എന്നീ ഇനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 18 ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പരിപാടിയുടെ അന്തസത്ത വ്യക്തമാക്കുന്ന ഓഡിയോ/ വീഡിയോ/ സ്‌ക്രിപ്റ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ onamdtpc2023@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്കോ, ഡിടിപിസി ഓഫീസില്‍ നേരിട്ടോ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.dtpckozhikode.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 8921845957, 04952720012.

## Article Content

കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള റസിഡന്‍ഷ്യല്‍ കലോത്സവത്തിലേക്ക് 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മോഹിനിയാട്ടം, ഒപ്പന, തിരുവാതിരകളി, മാര്‍ഗംകളി, സിനിമാഗാനം (കരോക്കേ), നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, മിമിക്രി / മോണോആക്ട്, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), സംഘഗാനം എന്നീ ഇനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 18 ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പരിപാടിയുടെ അന്തസത്ത വ്യക്തമാക്കുന്ന ഓഡിയോ/ വീഡിയോ/ സ്‌ക്രിപ്റ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ onamdtpc2023@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്കോ, ഡിടിപിസി ഓഫീസില്‍ നേരിട്ടോ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.dtpckozhikode.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 8921845957, 04952720012.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139636/onam-celebration-applications-are-invited-for-the-residential-art-festival)