---
title: "#CPI | കേരളം ആദരിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രിയായ സി. അച്ചുത മേനോനെന്ന് - സത്യന്‍ മൊകേരി"
english_title: "Former Chief Minister C. was a communist leader who was respected by Kerala. Achutha Menonanni - Sathyan Mokeri"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139618/former-chief-minister-c-was-a-communist-leader-who-was-respected-by-kerala-achutha-menonanni-sathyan-mokeri"
published_at: "2023-08-17T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddc63229af2_64ddc30f71ab5_cpi_logo.jfif"
keywords: []
---

# #CPI | കേരളം ആദരിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രിയായ സി. അച്ചുത മേനോനെന്ന് - സത്യന്‍ മൊകേരി

> **Lead Summary:** **കൊയിലാണ്ടി: **കേരള രാഷ്ട്രീയത്തില്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രിയായ സി. അച്ചുത മേനോനെന്നും, വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയര്‍ത്തിപ്പിടിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നുവെന്നും സിപിഐ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരി പറഞ്ഞു.

## Article Content

**കൊയിലാണ്ടി: **കേരള രാഷ്ട്രീയത്തില്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രിയായ സി. അച്ചുത മേനോനെന്നും, വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയര്‍ത്തിപ്പിടിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നുവെന്നും സിപിഐ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരി പറഞ്ഞു.

സി. അച്ചുതമേനോന്റെ 32-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇ.കെ. അജിത്ത് അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍, അസി. സെക്രട്ടറിമാരായ അഡ്വ.പി. ഗവാസ്, പി.കെ. നാസര്‍, ജില്ലാ എക്‌സി. അംഗം പി. സുരേഷ് ബാബു, പി. ബാലഗോപാല്‍, അഡ്വ.എസ്. സുനില്‍ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139618/former-chief-minister-c-was-a-communist-leader-who-was-respected-by-kerala-achutha-menonanni-sathyan-mokeri)