---
title: "#chemancheeri | ക്വിറ്റ് ഇന്ത്യ അനുസ്മരണവുമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "District Congress Committee with Quit India commemoration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/137902/district-congress-committee-with-quit-india-commemoration"
published_at: "2023-08-10T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d48d5be0a81_64d4814d5e076_876fa68e-d5fc-4107-b350-3d946d648b45.jfif"
keywords: []
---

# #chemancheeri | ക്വിറ്റ് ഇന്ത്യ അനുസ്മരണവുമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **ചേമഞ്ചേരി:** രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതരമൂല്യങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിഷ്‌കാസനം ചെയ്യാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

## Article Content

**ചേമഞ്ചേരി:** രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതരമൂല്യങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിഷ്‌കാസനം ചെയ്യാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടി ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്ഥൂപത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വി.പി. ഭാസ്‌കരന്‍ ദേശീയോത്ഗ്രദന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കെപിസിസി മെമ്പര്‍മാരായ പി. രത്‌നവല്ലി, മഠത്തില്‍ നാണു, ഡിസിസി ഭാരവഹികളായ സുനില്‍ മടപ്പള്ളി, രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. മുരളീധരന്‍, വിടി. സുരേന്ദ്രന്‍, കെ.വി. ശോഭന, വിജയന്‍ കണ്ണന്‍ചേരി, സത്യനാഥന്‍ മാടന്‍ചേരി, അജയ് ബോസ്സ്, ഷബീര്‍ എളവനകണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/137902/district-congress-committee-with-quit-india-commemoration)