---
title: "#koyilandy | കര്‍ഷകദിനം വിപുലമായി നടത്താന്‍ ഒരുങ്ങി കൊയിലാണ്ടി നഗരസഭ "
english_title: "Koyilandy Municipal is all set to hold Farmers Day on a grand scale"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/137899/koyilandy-municipal-is-all-set-to-hold-farmers-day-on-a-grand-scale"
published_at: "2023-08-10T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d48bda48e34_64d486898f24e_38be400f-ecf5-4070-9504-6b179a52c757.jfif"
keywords: []
---

# #koyilandy | കര്‍ഷകദിനം വിപുലമായി നടത്താന്‍ ഒരുങ്ങി കൊയിലാണ്ടി നഗരസഭ 

> **Lead Summary:** കൊയിലാണ്ടി: ചിങ്ങം 1 കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ഇരുപതാം വാര്‍ഡില്‍ നടന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു.

## Article Content

കൊയിലാണ്ടി: ചിങ്ങം 1 കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ഇരുപതാം വാര്‍ഡില്‍ നടന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ എന്‍.എസ്. വിഷ്ണു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ പി. വിദ്യ ദിനാചരണത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. നഗരസഭ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുധിന നന്ദി പറഞ്ഞു.

എന്‍.എസ്. വിഷ്ണു ചെയര്‍മാനും കെ. വിശ്വനാഥന്‍ കണ്‍വീനറും കെ.എം. ജയ, വൈസ് ചെയര്‍പേഴ്‌സണും കുഞ്ഞായന്‍ ജോ. കണ്‍വീനറായും എന്‍.കെ. അബ്ദുള്‍ അസീസ് ട്രഷററായും 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. നഗരസഭ നന്മകേരസമിതി ഭാരവാഹികളായ പി.കെ. അജയന്‍, കുഞ്ഞമ്മദ്, ഷംസുദ്ദീന്‍, രാഘവന്‍, രൂപ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/137899/koyilandy-municipal-is-all-set-to-hold-farmers-day-on-a-grand-scale)